Latest NewsNewsGulf

ഇസ്ര വല്‍ മിറാജ് : നീണ്ട വാരാന്ത്യ അവധിയ്ക്ക് സാധ്യത

ദുബായ്•ഏപ്രില്‍ 14 ശനിയാഴ്ചയായിരിക്കും യു.എ.ഇയില്‍ ഈ വര്‍ഷത്തെ ഇസ്ര വല്‍ മിറാജ് ദിനം. റജബ് മാസത്തിലെ 27 ാം നാളിലാണ്‌ ഇസ്ര വല്‍ മിറാജ് ദിനം വരുന്നത്. ഇക്കാര്യം ഇസ്ലാമിക കാര്യ- ജീവകാരുണ്യ പ്രവര്‍ത്തന വകുപ്പിന്റെ കലണ്ടര്‍ സ്ഥിരീകരിക്കുന്നു.

പരമ്പരാഗതമയി ഈ വിശുദ്ധ ദിനത്തില്‍ ഒരു ദിവസത്തെ അവധി യു.എ.ഇ പ്രഖ്യാപിക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23 ഞായറാഴ്ചയായിരുന്നു അവധി. 24 തിങ്കളാഴ്ചയിലെ അവധി ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷവും അതുപോലെ ഞായറാഴ്ചയിലേക്ക് അവധി മാറ്റിയാല്‍ യു.എ.ഇ നിവാസികള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം വാരാന്ത്യ അവധി ആസ്വദിക്കാന്‍ കഴിയും.

ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി ആകാശ മാര്‍ഗം നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്ര വല്‍ മിറാജ് .ഇതിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്രാ (രാത്രി പ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിറാജ് (ആകാശാരോഹണം) എന്നും പറയപ്പെടുന്നു. അൽ ഇസ്രാ വ അൽ മിഅറാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നതാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button