ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എന്നതിനപ്പുറം മറ്റ് പലതുമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സച്ചിന്‍ . വിരമിച്ചെങ്കിലും ക്രിക്കറ്റിനെ പ്രണയിക്കുന്ന അദ്ദേഹം സമൂഹത്തോടം കടപ്പാടുള്ളയാളാണ്. രാജ്യസഭയിലെ തന്റെ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം.
രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സച്ചിന്റെ തീരുമാനം. ആറു വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്.
also read: സ്റ്റീവ് സ്മിത്തിനെ ക്രൂശിക്കരുത്; സച്ചിന്‍
സച്ചിന്റെ പ്രവര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നന്ദി രേഖപ്പെടുത്തി. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഈ തുക ഉപകരിക്കുമെന്നും വലിയൊരു മാതൃകയാണ് സച്ചിനെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളം 185 പ്രോജക്ടുകളുടെ അനുമതിയാണ് സച്ചിന്‍ ആവശ്യപ്പെട്ടത്. തനിക്ക് അനുവദിച്ച 30 കോടിയില്‍ 7.4 കോടി മുടക്കിയാണ് ഈ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസത്തിനും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്.
സന്‍സദ് ഗ്രാം ആദര്‍ശ് ഗ്രാം യോജന സ്‌കീം പ്രകാരം രണ്ട് ഗ്രാമങ്ങളെ സച്ചിന്‍ ദത്തെടുത്തിരുന്നു. ആന്ത്രപ്രദേശിലെ പുട്ടം രാജു കണ്ട്രിഗ, മഹാരാഷ്ട്രയിലെ ദൊന്‍ജ എന്നീ ഗ്രാമങ്ങളായിരുന്നു സച്ചിന്‍ ദത്തെടുത്തത്
Post Your Comments