Latest NewsNewsInternational

വാര്‍ത്തക്കിടെ സെക്‌സ് ക്ലിപ്പ് പ്ലേ ആയി, അവതാരക ചെയ്തത്‌ (വീഡിയോ)

വാര്‍ത്ത അവതാരകര്‍ക്ക് സംഭവിക്കുന്ന പല അബധങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ചാനലില്‍ ഉണ്ടാകുന്ന ടെക്‌നിക്കല്‍ പ്രശ്‌നങ്ങളും ഇടക്ക് സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം സംഭവിച്ച് മാനം പോയിരിക്കുകയാണ് ഒരു ചാനലിന്. വാര്‍ത്ത അവതരണത്തിനിടെ ബ്രോഡ്കാസ്റ്റ് ചെയ്ത ക്ലിപ്പ് മാറിപോവുകയായിരുന്നു. സെക്‌സ് ക്ലിപ്പാണ് വാര്‍ത്തയിലെ ക്ലിപ്പിന് പകരം ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്.

സെക്‌സ് ക്ലിപ്പിലെ ശബ്ദം മാത്രമാണ് ഉണ്ടായിരുന്നത്. ലോക്കല്‍ ന്യൂസ്റ്റേഷന്‍ ക്രിസിലാണ് സംഭവം. അവതാരകയായ സ്റ്റെഫിന ജിമെനെസ് വാര്‍ത്ത വായിക്കുന്നതിനിടെയാണ് സംഭവം. സ്‌ക്രീന്‍ പെട്ടെന്ന് കറുത്ത നിറം ആവുകയും സെക്‌സ് ക്ലിപ്പിലെ ശബ്ദങ്ങള്‍ കേള്‍ക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം.

സംഭവത്തില്‍ കമ്മ്യൂണിക്കേഷന്‍ ന്യൂസ് ഡയറക്ടര്‍ പോള്‍ അലക്‌സാണ്ടര്‍ ക്ഷമ ചോദിച്ചു. ടെക്‌നിക്കല്‍ ആന്റ് ഹ്യൂമന്‍ എറര്‍ എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. പിഴവ് വരുത്തിയ ജോലിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button