KeralaLatest News

ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

നൂറണി : ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് നൂറണിയിലെ ക്ഷേത്രക്കുളത്തില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ സൂരജ്, ഭരത് എന്നിവരാണ് മരിച്ചത്. കീട്ട് അഞ്ച് മണിയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട് ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്നവര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭരത് സംഭവ സ്ഥലത്ത് വെച്ചും, സൂരജിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇരുവരും നീന്തുന്നതിനിടെ കയത്തിലേക്ക് പെട്ട് പോവുകയായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

സമാന രീതിയിൽ തിരുവനന്തപുരത്തും വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിപ്പുറം ആറ്റിൽ കുളിക്കാനിറങ്ങിയ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയും നെടുമങ്ങാട് കരിപ്പൂർ സ്വദേശിയുമായ ഗോപീകൃഷ്ണനാണ് മരിച്ചത്.

ALSO READ ;രണ്ട് പ്രവാസി തൊഴിലാളികള്‍ ജീവനോടെ മണലിനടിയില്‍ മൂടപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button