KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ് മുതലെടുപ്പിനായി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സിപിഐഎം ഗൂഢാലോചന: കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തില്‍ വ്യാപകമായ തോതില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ അക്രമം നടത്താൻ സിപിഎം ഗൂഢാലോചന നടത്തുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചു. ഇത്തരത്തിലൊരു ഗൂഢനീക്കം സിപിഐഎം ആസൂത്രണം ചെയ്തിരിക്കുന്നു എന്നത് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിലൂടെ വ്യക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കാസര്‍ഗോഡ് കാഞ്ഞങ്ങാട്, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഈ ഗൂഢാലോചനയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്തവരാണ് സിപിഐഎമ്മെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഈ ആരോപണം ഉന്നയിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button