Latest NewsNewsInternational

ഗ്വാട്ടിമാല മുന്‍ ഏകാധിപതി അന്തരിച്ചു

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ മുന്‍ ഏകാധിപതി ഫ്രയിന്‍ റിയോസ് മോണ്‍ട്ട് അന്തരിച്ചു. 91 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പട്ടാള അട്ടിമറിയിലൂടെ 1982 മുതല്‍ 83 വരെ ഗ്വാട്ടിമാല ഭരിച്ചിരുന്നത് മോണ്‍ട്ടാണ്. കൂട്ടക്കുരുതി കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അന്ത്യം.

17മാസം മാത്രം നീണ്ട ഭരണത്തിനിടെ 1771 മായന്‍ ഇന്ത്യക്കാരെ കൂട്ടക്കുരുതി നടത്താന്‍ എഫ്രയിന്‍ ഉത്തരവിട്ടു എന്ന കേസിലായിരുന്നു വിചാരണ. 2013ല്‍ മോണ്‍ട്ടിനെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി 80 വര്‍ഷത്തെ തടവു ശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് ഈ വിധി സുപ്രീം കോടതി റദ്ദാക്കി. 2015ല്‍ അദേദഹത്തിന് മറവി രോഗവും സ്ഥിരീകരിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും റിയോസിനെതിരായ വിചാരണ നടപടികള്‍ പുനരാരംഭിച്ചിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് അടച്ചിട്ട മുറിയിലായിരുന്നു വിചാരണ നടന്നിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button