ദുബായ്•പ്ലാസ്റ്റിക് മുട്ടയെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. വീഡിയോയില്‍ യാതൊരു സത്യവും ഇല്ലെന്നും അത് വെറും അഭ്യൂഹം മാത്രമാണെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
മുട്ടകള്‍ പൊരിച്ചപ്പോള്‍ പ്ലാസ്റ്റിക് പാളി രൂപപ്പെട്ടുവെന്നാണ് വീഡിയോയില്‍ അവതാരകന്‍ അവക്ഷപ്പെടുന്നത്.
മുറിയിലെ താപനിലയില്‍ പ്ലാസ്റ്റിക് ഖരാവസ്ഥയിലായിരിക്കുകയും ഉയര്‍ന്ന താപനിലയില്‍ ഉരുകുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പറഞ്ഞു.
വീഡിയോയില്‍ കാണുന്ന മുട്ടകള്‍ മുറിയിലെ താപനിലയില്‍ ദ്രവ അവസ്ഥയിലാണ് ഉള്ളത്, പൊരിക്കുമ്പോള്‍ അത് ഖരരൂപത്തിലേക്ക് മാറുകയുമാണ്. അത് പ്ലാസ്റ്റിക് അല്ല. പ്ലാസ്റ്റിക് ആയിരുന്നുവെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ഉരുകുമായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍ന്ന് വിശദീകരിക്കുന്നു.
വീഡിയോയില്‍ കാണിക്കുന്ന മുട്ടകള്‍ അത്ര പുതിയവ അല്ലാത്തവ ആയതിനാലാകാം സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെട്ടതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
Post Your Comments