Latest NewsNewsIndia

അരുണ്‍ ജെയ്റ്റ്‌ലിയോട് മാപ്പുപറഞ്ഞ് അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേജ്‌രിവാളും, ആം ആദ്മി നേതാക്കളായ സജ്ഞയ് സിംഗ്, രാഘവ് ചന്ദ, അശുതോഷ് എന്നിവര്‍ സംയുക്തമായി കത്തിലൂടെയാണ് ക്ഷമ ചോദിച്ചിരിക്കുന്നത്. താങ്കള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍, മറ്റ് ഇലക്ട്രോണിക്, പത്ര മാധ്യമങ്ങള്‍ എന്നിവ വഴി ഉന്നയിച്ച എല്ലാ പ്രസ്താവനകളും പിന്‍വലിക്കുന്നു. എന്റെ പരാമര്‍ശത്തിന്റെ പേരില്‍ താങ്കള്‍ക്കും കുടുംബത്തിനും ഏതെങ്കിലും തരത്തിലുള്ള മാനഹാനി സംഭവിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്.

Read Also: പുതിയ വാഹന ഇന്‍ഷുറന്‍സ് നിരക്കുകള്‍ അറിയാം

അരുൺ ജെയ്റ്റ്‌ലി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. അതേസമയം ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത സാഹചര്യത്തിലാണ് കേജ്‌രിവാൾ മാപ്പ് ചോദിക്കാൻ തയ്യാറായതെന്നാണ് സൂചന. കെജ്‌രിവാളിനും മറ്റ് ആം ആദ്മി നേതാക്കള്‍ക്കുമെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസാണ് അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button