Latest NewsNewsInternationalSports

ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്‌പോര്‍ട്‌സ് താരം

സ്‌പോര്‍ട്‌സ് താരങ്ങൾ കളിക്കിടയിലെ ഇടവേളകളിൽ ചെയ്യുന്ന കാര്യങ്ങൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരു ഹോക്കി താരം കളിയുടെ ഇടവേളകളിൽ ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. സേറാ സ്മാള്‍ എന്ന ഹോക്കി താരം ഇടവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രമായിരുന്നു അത് .

ലോക്കര്‍ റൂമില്‍ പോയിരുന്നായിരുന്നു സേറ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല്‍ നല്‍കിയത്. ഈ മനോഹരനിമിഷങ്ങളുടെ ചിത്രം സേറയുടെ അമ്മ ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി. ചിത്രം മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസ് വഴിയാണ് സേറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതോടെ സേറയ്ക്ക് സമൂഹ മാധ്യമങ്ങൾ വഴി ധാരാളം അഭിനന്ദനം ലഭിക്കുകയും ചെയ്തു.

സേറയുടെ കുറിപ്പ്

കളിക്കുന്നതിനിടയില്‍ തന്നെ എനിക്ക് മുല ചുരന്നുവരുന്നതായി തോന്നി. കളിക്കിടയില്‍ കിട്ടിയ ഇടവേളകളിലെല്ലാം എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഞാന്‍ മുലയൂട്ടി. അമ്മയാകുക എന്നുള്ളത് തികച്ചും അത്ഭുതം നിറഞ്ഞ ഒരു സംഗതിയാണ്. എന്റെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിലും ഞാന്‍ വളരെ സന്തോഷവതിയാണ്.

നമ്മുടെ ശരീരം അത്ഭുതകരമായ ഒന്നാണ്. ഈ കഴിഞ്ഞ ആഴ്ചാവസാനമാണ് ആദ്യമായി ഞാന്‍ എന്റെ ശരീരത്തെ സ്വയം അഭിനന്ദിച്ചുപോയത്. മുലയൂട്ടിക്കൊണ്ടുതന്നെ നിങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളെ എപ്പോള്‍ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും മുലയൂട്ടാന്‍ കഴിയും. അതുകൊണ്ട് കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യു. അവസാനം അമ്മയും കുഞ്ഞും ഒരുപോലെ സന്തോഷമുള്ളവരായിരിക്കും. ‘

shortlink

Related Articles

Post Your Comments

Related Articles


Back to top button