കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്‌നമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവർക്ക് ഗുരുതമായ മഞ്ഞപ്പിത്തമാണെന്ന് പരിശോധനാഫലത്തിൽ അറിയാൻ കഴിഞ്ഞു . മറ്റു തടവുകാർക്കു കൂടി രോഗസാധ്യതയുണ്ടെന്നിരിക്കെ വിഷയം ഇതുവരെ ജയിൽ അധികൃതർ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടില്ല. കണ്ണൂർ സെൻട്രൽ ജയിലിനോടു ചേർന്ന സ്പെഷൽ സബ്ജയിലിലാണ് ഇരുവരുമുണ്ടായിരുന്നത്.
യുത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി.ഷുഹൈബ് വധക്കേസിലെ പ്രതികളായ എം.വി.ആകാശ്, സി.എസ്.ദീപ്ചന്ദ് എന്നിവരെ കഴിഞ്ഞ ദിവസമാണ് അണുബാധയെത്തുടർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ഒരാളുടെ രോഗം ഗുരുതരമാണെന്നു സ്ഥിരീകരിച്ചത്. അതേസമയം അണുബാധ ജയിലിനുള്ളിൽ നിന്നുണ്ടായതാണോ അതോ നേരത്തേയുള്ളതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
Read also:ഷുഹൈബ് വധക്കേസിലെ സാക്ഷികൾക്ക് പ്രതികളുടെ ഭീഷണി
മഞ്ഞപ്പിത്തബാധയുണ്ടായാൽ സാധാരണയായി ജില്ലാ ആരോഗ്യവിഭാഗം പ്രദേശത്തു സന്ദർശനം നടത്താറുണ്ട്. എന്നാൽ രണ്ടു തടവുകാർക്കു രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ജയിൽ അധികൃതർ ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടില്ല.
ആശുപത്രിയിൽ കഴിയുന്ന ആകാശിനെ പിതാവ് എം.വി.രവി സന്ദർശിച്ചു. മറ്റു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം
Post Your Comments