CinemaLatest News

ആദിത്യാ ചോപ്രയെ വിവാഹം ചെയ്‌തതിന്‌ പിന്നിലെ കാരണം തുറന്നു പറഞ്ഞ് റാണി മുഖർജി

2014ആണ് റാണി മുഖർജിയും ആദിത്യാ ചോപ്രയും വിവാഹിതരായത്. സിനിമാ ജീവിതത്തിലും സമ്പത്യജീവിതത്തിലും റാണി മുഖർജി ഒരുപോലെ സന്തോഷവതിയാണ്. കുടുംബജീവിതം നാല് വർഷം പിന്നിടുമ്പോൾ താൻ ഇതുകൊണ്ടാണ് ആദിത്യാ ചോപ്രയെ വിവാഹം ചെയ്‌തതെന്ന്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് റാണി മുഖർജി. തനിക്ക് ആദിത്യ നൽകിയ ബഹുമാനം അതു തന്നെയാണ് അദ്ദേഹത്തിന്റേതാകാൻ താരത്തെ പ്രേരിപ്പിച്ചത്.

also read:വിവാഹശേഷം പേര് മാറണമെന്ന് നിയമമുണ്ടോ ? ഈ ബോളിവുഡ് സുന്ദരിമാർ ചോദിക്കുന്നു

സിനിമാ ലോകത്തിൽ പലർക്കും നമ്മളോട് ആരാധനയും സ്നേഹവും ഒക്കെ തോന്നിയേക്കാം എന്നാൽ, ഒരാൾ നമ്മളെ ബഹുമാനിക്കുകയെന്നത് അത്ര എളുപ്പമല്ല. ആദിത്യ അത്തരമൊരു വ്യക്തിയാണ്. താൻ അമ്മയായതിന് ശേഷം ചെയ്‌ത ചിത്രമായിരുന്നു ഹിച്ക്കി. ചിത്രം വൻ വിജയമായിരുന്നു. നടിമാർ കല്യാണം കഴിയുന്നതോടെയും അമ്മയാകുന്നതോടെയും അവരുടെ സിനിമയിലെ അവസരങ്ങൾ കുറയുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതൊന്നും റാണി മുഖർജിയുടെ കാര്യത്തിൽ നടന്നില്ല. ഇന്നും അവസരങ്ങൾ താരത്തെ തേടിയെത്തുന്നു. സിനിമയുടെ വിജയം കൂടാതെ തന്റെ മറ്റൊരു സന്തോഷം തന്റെ മകളാണെന്നും റാണി മുഖർജി പറയുന്നു.

shortlink

Post Your Comments


Back to top button