കുവൈറ്റ്: രാജ്യത്ത് വഴിക്കച്ചവടക്കാരെ പിടികൂടുന്നതിന് ജലീബ് അല്‍ ശുയൂഖില്‍ നടന്ന പ്രത്യേക പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍. ഫര്‍വാനിയ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം പരിശോധന ആരംഭിച്ചത്.
ഇന്ത്യക്കാരും വനിതകളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. അബ്ബാസിയ, ഹസാവി എന്നിവിടങ്ങളിലാണ് പരിശോധന അരങ്ങേറിയത്. പഴങ്ങളും പച്ചക്കറികളും ഫര്‍ണിച്ചറുകളും കേടുവന്ന ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമടക്കം സാധനങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഇവിടെ നിന്ന് കൊണ്ടുപോയി.
വരുംദിവസങ്ങളിലും റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരുമായ ആയിരക്കണക്കിനാളുകളാണ് ജലീബ് അല്‍ ശുയൂഖ്, ഹസ്സാവി ഭാഗത്തുള്ളത്.
Post Your Comments