പലപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. ഒരു തരത്തില്‍ കണ്ടിരിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. അപ്പോള്‍ അതൊരു ഗര്‍ഭിണി അവതരിപ്പിച്ചാലോ? അതും പൂര്‍ണ ഗര്‍ഭിണി. 35കാരിയായ എലിസണ്‍ സൈപ്‌സ് എന്ന നര്‍ത്തകിയാണ് പോള്‍ ഡാന്‍സിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
മികച്ച ട്രെയിനിങ്ങോടെ എന്തു കായിക അഭ്യാസവും പൂര്‍ണ ഗര്‍ഭിണി ആയ അവസ്ഥയിലും ചെയ്യാം. മനസ്സു വയ്ക്കണം എന്നു മാത്രം-13-ാം വയസ്സു മുതല്‍ പോള്‍ നൃത്തത്തില്‍ എക്‌സ്‌പേര്‍ട്ട് ആയ എലിസ പറയുന്നു.
തന്റെ വയറ്റില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും വച്ച് നൃത്തം ചെയ്യുന്ന, അതും പ്രത്യേക ശാരീരിക പരിശീലനം വേണ്ട പോള്‍ ഡാന്‍സ് ചെയ്യുന്ന യുവതി. ഇത്രയും പ്രചോദപരമായ വിഡിയോ കണ്ടിട്ടില്ല എന്നു പറഞ്ഞ് നിരവധി പേരാണ് ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.
Post Your Comments