ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി മാനേജ്‌മന്റ് ബോർഡ് രൂപീകരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, വി.സി.കെ പാർട്ടി നേതാക്കൾ വള്ളുവാർ കോട്ടത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിരവധി ഡിഎംകെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
read also: തമിഴ്നാട് നിയമസഭ ഉടൻ വിളിച്ചുചേര്‍ക്കണം: എം.കെ.സ്റ്റാലിൻ
ഏപ്രിൽ അഞ്ചിന് സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളും ട്രെയിനുകളും തടയുമെന്ന് ജനസാഗരത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിൻ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കുമ്പോൾ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിനെ കൂടാതെ, കോൺഗ്രസ് നേതാവ് എസ്. തിരുനാവുക്കരശേരി, തമിഴക വാഴ്വുരിമൈ കാട്ചി (ടി.വി.കെ) പാർട്ടി തലവൻ ടി.വേൽമുരുകനെയും പാർട്ടി അംഗങ്ങളെയും അറസ്റ്റുചെയ്തു. ടി.വി.എ.കെ. അംഗങ്ങൾ 205 കിലോമീറ്റർ അകലെ ഉളുൻഡൂർപെട്ടയിയുള്ള ടോൾ ബൂത്ത് തകർക്കുകയും ചെയ്തു
Post Your Comments