സെക്കന്‍ഡ്‌ഹാന്‍ഡ് ഉത്‌പന്ന വിപണി ഇപ്പോള്‍ സജീവമാണ്. ഇവിടെ നിന്നും ഒന്ന് ഉപയോഗിച്ച് പഴകിയ നിരവധി സാധനങ്ങള്‍ നിങ്ങള്‍ക്ക് വളരെ ലാഭത്തില്‍ നേടാന്‍ കഴിയും. എന്നാല്‍ സൗജന്യമായി തന്നാലും വാങ്ങാന്‍ പാടില്ലാത്ത ചില സെക്കന്‍ഡ്‌ഹാന്‍ഡ് ഉത്‌പന്നങ്ങള്‍ ഉണ്ട് . അത് ഏതെല്ലാമാണന്ന് നോക്കാം
മെത്ത
ഉപയോഗിച്ച മെത്തകള്‍ ഒരിക്കലും വാങ്ങരുത്. കാരണം മറ്റൊന്നുമല്ല, ഇതില്‍ നിറയെ മൂട്ടകള്‍ ഉണ്ടാവും . ഇവ കാരണം വില പേശാതെ തന്നെ പലരും മെത്തകള്‍ നല്‍കിയെന്നിരിക്കും. കാശ് കൊടുത്ത് മൂട്ടകളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് തുല്യമാണിത്. 7-10 വര്‍ഷം വരെയാണ് സാധാരണ മെത്തകളുടെ ആയുസ്സ് . കാലാവധി അവസാനിച്ച് കഴിഞ്ഞതാണെങ്കില്‍ മെത്തയുടെ മുകള്‍ ഭാഗം മുന്‍ ഉടമസ്ഥന്റെ ആകൃതിയ്‌ക്ക് അനുസരിച്ച് താഴ്‌ന്ന് തൂങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും.
തൊട്ടില്‍ കട്ടില്‍
കുട്ടികള്‍ക്ക് ഉറങ്ങാനായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ആയിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്- എന്നാല്‍ ഉപയോഗിച്ച് പഴകിയവയില്‍ നിന്നും നിങ്ങള്‍ക്ക് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല . ” ഒറ്റ നോട്ടത്തില്‍ തൊട്ടിലിന് പ്രശ്‌നം ഒന്നും ഇല്ല എന്ന് തോന്നാം, എന്നാല്‍ , ഏതെങ്കിലും ഭാഗം നഷ്ടപ്പെട്ടിട്ടുണ്ടാകാം, ഇളക്കം തട്ടിയിട്ടുണ്ടാവാം, മെത്തയ്‌ക്കും കട്ടിലിനും ഇടയില്‍ വിടവ് ഉണ്ടാകാം” അദ്ദേഹം പറയുന്നു. 2011 ല്‍ ഡ്രോപ് -സൈഡ് തൊട്ടില്‍ കട്ടിലുകള്‍ നിരോധിച്ചു കൊണ്ട് സിപിഎസ്‌സി മാനദണ്ഡങ്ങള്‍ പുതുക്കിയിരുന്നു . എല്ലായ്‌പ്പോഴും ഇത് സംഭവിക്കാം, അതിനാല്‍ നിങ്ങള്‍ വിലപേശി വാങ്ങുന്ന തൊട്ടില്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഹെല്‍മെറ്റ്
കുട്ടികള്‍ക്കായാലും നിങ്ങള്‍ക്കായാലും ഹെല്‍മെറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഏറ്റവും പുതിയത് തന്നെ തിരഞ്ഞെടുക്കുക. ഹെല്‍മെറ്റ് ഒരിക്കല്‍ കൂട്ടിമുട്ടുകയോ , ഇടിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് വാഷിങ്‌ടണ്ണില്‍ നിന്നുള്ള കണ്‍സ്യൂമര്‍ സേഫ്‌റ്റി ലോയര്‍ ആയ നീല്‍ കൊഹെന്‍ പറയുന്നു. ” അതൊരു അപകടത്തില്‍ പെട്ടിട്ടില്ല എങ്കിലും , കാലക്രമത്തില്‍ ഇതിന്റെ സുരക്ഷ കവചം നശിച്ച് തുടങ്ങും” അദ്ദേഹം പറയുന്നു. കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്‌റ്റി കമ്മീഷന്‍ (സിപിഎസ് സി) സുരക്ഷ മാനദണ്ഡങ്ങള്‍ ഇടയ്‌ക്കിടെ പുതുക്കുന്നുണ്ട് . ഏറ്റവും മികച്ച സുരക്ഷ നല്‍കുന്നവ മാത്രം സ്വന്തമാക്കുക.
ഫുഡ് പ്രോസസര്‍
നല്ല വേഗത്തില്‍ കറങ്ങുന്ന മൂര്‍ച്ചയുളള ബ്ലേഡ് ഉള്ള ഉത്‌പന്നം ആയിരിക്കും എല്ലായ്‌പ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്നത് . മികച്ച പ്രവര്‍ത്തന ക്ഷമതയില്‍ ഉള്ളതാണ് ഇതെന്ന് ഉറപ്പ് വരുത്തണം. ബ്ലേഡുകള്‍ ഒടിഞ്ഞ് ഭക്ഷണത്തില്‍ വീഴുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ ഡിസംബറില്‍ 8 ദശലക്ഷം ഫുഡ്‌പ്രോസസറുകള്‍ കുസിനാര്‍ട്ട് തിരിച്ചെടുത്തിരുന്നു. വില മാത്രം നോക്കി ഉത്‌പന്നങ്ങള്‍ തിരഞ്ഞെടുക്കരുത്.
കാര്‍ സീറ്റ്
പാലും തൈരും പോലെ തന്നെ കാര്‍ സീറ്റുകള്‍ക്കും കാലഹരണപ്പെടുന്ന തീയതി ഉണ്ട്. ഹെല്‍മറ്റുകളെ പോലെ തന്നെ കാര്‍ സീറ്റുകളും ഏതെങ്കിലും അപകടത്തില്‍ പെട്ടാന്‍ ഉടന്‍ മാറ്റുക. ” എന്ത് ആഘാതത്തിലൂടെയാണ് സീറ്റ് കടന്നു പോയതെന്നോ മുന്‍ ഉടമ ഇവയെ എങ്ങനെയാണ് കൈകാര്യം ചെയ്‌തിരുന്നത് എന്നോ നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. ഇത് ഏതെങ്കിലും അപകടത്തില്‍ പെട്ടതാണോ ഏതെങ്കിലും ഭാഗം മാറ്റി സ്ഥാപിച്ചതാണോ എന്നും അറിയാന്‍ കഴിയില്ല”.
ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍
ലാപ്‌ടോപ്പുകള്‍ എവിടെയും കൊണ്ടു നടക്കാന്‍ കഴിയും എന്നതിനാല്‍ അതിന്റെ ദുരുപയോഗവും കൂടുതലാണ്. സെക്കന്‍ഡ്‌ഹാന്‍ഡ് ലാപ്‌ടോപ്പുകള്‍ ആളുകളില്‍ നിന്നും നേരിട്ട് വാങ്ങുമ്പോള്‍ ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കും എന്നതിന് ഉറപ്പ് ഉണ്ടാവില്ല. പണം ലാഭിക്കണം എന്നുണ്ടെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ ഷോപ്പുകളില്‍ നിന്നോ – വലിയ സ്‌റ്റോറുകലില്‍ നിന്നോ പുതുക്കി പണിത ലാപ്‌ടോപ്പുകള്‍ വാങ്ങുക. അവരില്‍ നിന്നും സാങ്കേതിക സഹായവും വാറന്റിയും ലഭിക്കും.
സ്റ്റഫ്‌ചെയ്‌ത കളിപ്പാട്ടങ്ങള്‍
സ്റ്റഫ് ചെയ്‌ത മൃഗങ്ങളും കളിപ്പാട്ടങ്ങളും മൂട്ട, പേന്‍, ബാക്ടീരിയ തുടങ്ങിയ സൂഷ്‌മ ജീവികളുടെ വാസസ്ഥലമായിരിക്കും. എത്ര ഭംഗിയുള്ളതാണെങ്കിലും ഇവ ഒഴിവാക്കുന്നതാണ് ഉചിതം.പകരം പുതിയത് വാങ്ങാന്‍ പണം ചെലവഴിക്കുക. പണം ലാഭിക്കുന്നതിനായും സാധാനങ്ങള്‍ പാഴാക്കുന്നത് കുറയ്‌ക്കുന്നതിനുമായി സെക്കന്‍ഡ് ഹാന്‍ഡ് സാധാനങ്ങള്‍ വാങ്ങുന്നത് നല്ല ആശയമാണ്. ചവറകൂനയിലേക്ക് പോകാതെ ഒരു സാധനത്തെ രക്ഷിക്കാം, മാത്രമല്ല ശരിയായ വിലയുടെ ചെറിയ ഒരു ഭാഗം നല്‍കിയാല്‍ മതിയാകും.
ചില സാധനങ്ങള്‍ രണ്ടാമത് ഉപയോഗിക്കുമ്പോഴായിരിക്കും കൂടുതല്‍ ഫലപ്രദമാവുക. ഉപയോഗിച്ച ജിം സാമഗ്രികള്‍, മേശകള്‍, പാത്രങ്ങള്‍ എന്നിവ സെക്കന്‍ഹാന്‍ഡ് വില്‍പനയില്‍ വാങ്ങുന്നത് ലാഭകരമാണ്. ഇവ വൃത്തിയാക്കാന്‍ എളുപ്പമായിരിക്കും മാത്രമല്ല, ഒന്ന് കഴുകിയെടുത്താല്‍ പുതിയതായി തോന്നിക്കുകയും ചെയ്യും. അതേപോലെയാണ് ഉപയോഗിച്ച വസ്‌ത്രങ്ങളും. വളരെ കുറച്ച് പണം നല്‍കിയാല്‍ മതിയാകും, ഒന്ന് കഴുകിയെടുത്താല്‍ പുതിയത് പോലെ ഉപയോഗിക്കാം.
പണം ലാഭിക്കുന്നതിന് വേണ്ടിയാണ് സെക്കന്‍ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങുന്നതെങ്കില്‍ നിങ്ങള്‍ ശരിയായ പാതയിലാണ് . എങ്കിലും ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങുമ്പോള്‍ നഷ്ടസാധ്യതകള്‍ നിരവധി ഉണ്ട്. ഇനി സെക്കന്‍ഡ്‌ഹാന്‍ഡ് വസ്‌തുക്കള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഇത് എന്റെ വാഷറിന് ചേര്‍ന്നതാണോ ? ഇത് നന്നായി വൃത്തിയാക്കി എടുക്കാന്‍ എനിക്ക് കഴിയുമോ? ഇതിന്റെ ചരിത്രം കണ്ടുപിടിക്കാന്‍ എനിക്ക് കഴിയുമോ ? ഇത് സുരക്ഷിതമായിരിക്കുമോ ?
Post Your Comments