യു.എ.ഇ: മറ്റെവിടെയും പോലെയല്ല യു.എ.ഇയില്‍ നിയമങ്ങളുടെ കാര്യത്തില്‍ അധികൃതരെല്ലാം വളരെ സത്യസന്ധതയോടെയും കാര്‍ക്കശ്യത്തോടെയും ചെയ്യുന്നവരാണ്. യാതൊരു തരത്തിലുള്ള കള്ളത്തരങ്ങളോ അല്ലെങ്കില്‍ നിയമത്തിനെതിരായ കാര്യങ്ങളോ അവിടെ അനുവദിക്കില്ല. എന്നാല്‍ പലപ്പോഴും പല പ്രവാസികളും നേരിട്ടിട്ടുണ്ടാവുന്ന ഒരു പ്രശ്നമാണ് യുഎഇയില്‍ റെസിഡന്‍സ് വിസ പുതുക്കുന്നത് അധികൃതര്‍ തടയുന്നത്. അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
അത്തരമൊരു അനുഭവവും അതിനുള്ള ഒരു മറുപടിയുമാണ് ഇവിടെ പറയുന്നത്. റസിഡന്‍സ് വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കേണ്ടത് 2018 മാര്‍ച്ച് 1 നാണ്. എന്നാല്‍ വിസ സമര്‍പ്പിച്ചയാള്‍ക്ക് ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, കാര്‍ വാടകയ്ക്കു നല്കുന്ന സ്ഥാപനം തുടങ്ങിയ മൂന്ന് സ്ഥലങ്ങില്‍ കേസ് ഉള്ളതിനാല്‍ അയാളുടെ വിസ പുതുക്കല്‍ അധികൃതര്‍ തടഞ്ഞു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായുള്ള കേസ് മാര്‍ച്ച് 19ലേക്ക് മാറ്റി വയ്ക്കുകയും ബാങ്കിലെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും കാര്‍ വാടകയ്ക്കെടുക്കല്‍ സംബന്ധിച്ചുള്ള കേസ് പരിഹരിക്കപ്പെടുകയും ചെയ്തു. ഇത്രയൊക്കെ പറഞ്ഞിട്ടും അധികൃതര്‍ വിസ പുതുക്കി നല്‍കിയില്ല. തന്നെയുമല്ല എന്റെ കുടുംബത്തിന്റെ വിസയുടെ സ്പോണ്സര് താന്‍ ആയതിനാല്‍ തന്റെ വിസ പുതുക്കിയില്ലെങ്കില്‍ തന്റെ കുടുംബത്തിന്റെ മുഴുവന്‍ വിസയും റദ്ദാക്കപ്പെടും.
Also Read : ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ യുഎഇയില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
അധികൃതര്‍ തന്നെ ഇതിനുള്ള മറുപടിയും നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ വിസ പുതുക്കുന്നത് സാധാരണ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍സ് അഫയേഴ്സ് (‘ഡിഎന്‍ആര്‍ഡി’) ആണ്. ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കുറ്റമൊന്നുമില്ലെങ്കില്‍ ഡിഎന്‍ആര്‍ഡി വിസ പുതുക്കി നല്‍കുക തന്നെ വേണം.
എന്നാല്‍ നിങ്ങളുടെ സാഹചര്യത്തില്‍ ദുബായ് കോടതിയില്‍ നിങ്ങള്‍ക്ക് കേസുകള്‍ നിലവിലുണ്ട്. നിങ്ങളുടെ പാസ്പോര്‍ട്ട് കോടതിയില്‍ ഉണ്ടോ അല്ലെങ്കില്‍ അത് നിങ്ങളുടെ കൈവശമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഏത് സാഹചര്യത്തിലും, നിങ്ങളുടെ വിസയും നിങ്ങളുടെ കുടുംബാംഗങ്ങളുടെ വിസയും പുതുക്കുന്നതിന് കോടതില്‍ അപേക്ഷിക്കാന്‍ കഴിയും. നിങ്ങളുടെ അപേക്ഷ അനുകൂലമായി പരിഗണിക്കുന്ന കോടതി നിങ്ങളുടെ വിസ പുതുക്കാനായി ഡിഎന്ആര്ഡിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിനുശേഷം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ വിസ പുതുക്കാവുന്നതാണ്. കൂടുതല്‍ ഉപദേശത്തിനു വേണ്ടി, യു.എ.ഇയില്‍ ഒരു നിയമ ഉപദേശകനെ സമീപിച്ചാലും മതിയാകും.
Post Your Comments