Latest NewsKeralaNews

സ്​കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന്​ വ്യക്​തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സ്​കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന്​ വ്യക്​തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ. 1234 പേർ മാത്രമാണ് ഇത്തരത്തിൽ സ്കൂളിൽ പ്രവേശനം നേടിയത്. കുട്ടികളുടെ കണക്ക്​ ശേഖരിക്കുന്ന സമ്പൂര്‍ണ സോഫ്​റ്റ്​വെയറി​ന്റെ നിയന്ത്രണമുള്ള കേരള ഇന്‍ഫ്രാസ്​ട്രക്​ചര്‍ ആന്‍റ്​ ടെക്​നോളജി ഫോര്‍ എജ്യുക്കേഷന്‍ എക്​സിക്യൂട്ടീവ്​ ഡയറക്​ടര്‍ അന്‍വര്‍ സാദത്താണ് കണക്ക് പുറത്തുവിട്ടത്. ഫെയ്​സ്​ബുക്ക്​ പോസ്​റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്​.

read also: മത​ര​ഹി​ത വി​ദ്യാ​ര്‍​ഥി​കള്‍; സര്‍ക്കാരിന്റെ കള്ളക്കണക്കുകള്‍ പൊളിയുമ്പോള്‍

1.24 ലക്ഷം കുട്ടികള്‍ സംസ്​ഥാനത്തെ സ്​കൂളുകളില്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭാ മറുപടി വന്‍ ചര്‍ച്ചയായിരുന്നു. ഇതിന്​ പിന്നാലെ സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ അബദ്ധം നിറഞ്ഞതാണെന്ന്​ വ്യക്​തമാക്കി സ്​കൂളുകള്‍ തന്നെ രംഗത്ത്​ വന്നതോടെ വിദ്യാഭ്യാസ വകുപ്പ്​ വെട്ടിലായിരുന്നു. ഇതെ തുടര്‍ന്നാണ്​ കൈറ്റ്​ കുട്ടികളുടെ എണ്ണം സംബന്ധിച്ച്‌​ വീണ്ടും പരിശോധന നടത്തിയത്​.

പുതിയ കണക്ക്​ പ്രകാരം കേവലം 748 പേര്‍ മാത്രമാണ് മതമില്ലാത്തവര്‍ (​േനാണ്‍ റിലീജിയസ്​)എന്ന്​ രേഖപ്പെടുത്തിയത്​. മതം ബാധകമല്ല (നോട്ട്​ അപ്ലിക്കബിള്‍) എന്ന്​ രേഖപ്പെടുത്തിയത്​ 486 പേര്‍ മാത്രവും. ഇൗ രണ്ട്​ ഗണത്തിലുള്ളവരെ പരിഗണിച്ചാല്‍ 1234 പേര്‍ മാത്രമാണ്​ മതമില്ലെന്ന്​ വ്യക്​തമാക്കി പ്രവേശനം നേടിയവര്‍.

122662 പേരാണ് ജാതി രേഖപ്പെടുത്താതെ പോയവര്‍​. മതം രേഖപ്പെടുത്തുകയും ജാതി രേഖപ്പെടുത്താതിരിക്കുകയും ചെയ്​തത്​ 119865 പേരുണ്ട്​. 1750 ആണ് മതത്തി​ന്റെ കോളം തെരഞ്ഞെടുക്കാതിരുന്നവരുടെ എണ്ണം​. മതവും ജാതിയും രേഖപ്പെടുത്താതിരുന്നത്​ 1538 പേരുമുണ്ട്​. ഇതില്‍ നോണ്‍ റിലീജ്യസ്​ എന്ന ഒാപ്​ഷന്‍ സെലക്​ട്​ ചെയ്​ത​വരെയും മതം ബാധകമല്ല എന്ന്​ സെലക്​ട്​ ചെയ്​തവരെയും മാത്രമേ മതരഹിതര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാകൂ എന്നാണ്​ കൈറ്റ്​ അധികൃതര്‍ തന്നെ നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button