കോട്ടയം: ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് നിരോധിക്കാന്‍ വനം വകുപ്പിന്റെ നീക്കം. ചെങ്കുത്തായ മല നിരകളുള്ള ശബരിമലയില്‍ ആനയെ എഴുന്നെള്ളിക്കുന്നത് വീണ്ടും അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ തീരുമാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോടിക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ ആന ഇടഞ്ഞുണ്ടാകുന്ന പ്രശ്നങ്ങള്‍ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ ആറാട്ടിനിടെ ആന ഇടഞ്ഞിരുന്നു. പാപ്പാനുള്‍പ്പെടെ 12 പേര്‍ക്കാണ് പരിക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സുരക്ഷാജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. കുത്തിറക്കത്തില്‍ വീണ് ആനയ്ക്കും പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ പരിക്കേറ്റ ആനയെ പരിശോധിച്ചതിന് ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ക്കും വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം ആന ആറാട്ടില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാറും അറിയിച്ചു.
Post Your Comments