ദുബായ്: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗള്‍ഫ് മേഖലയിലെ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശ്വാസം. രാജ്യത്തിനു പുറത്ത് ഒരു പരീക്ഷയുടേയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്ത് സിബിഎസ്‌ഇ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നതിനാലാണ് ഇത്. ഇന്ത്യയില്‍ പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്തും. ഹരിയാനയിലും ഡല്‍ഹിയിലും മാത്രം ചോര്‍ന്ന പത്താം ക്ലാസ് കണക്ക് പരീക്ഷ ഈ രണ്ട് സംസ്ഥാനങ്ങളില്‍ വീണ്ടും നടത്തും.
എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല. പുന: പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മേഖലയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സിബിഎസ്‌ഇക്ക് കത്തയക്കുകയും ചെയ്തിരുന്നു. പലരും പരീക്ഷ കഴിയുന്ന തിയതി കണക്കാക്കി നാട്ടില്‍ പോവാനുള്ള ടിക്കറ്റുകള്‍ എടുത്തവരായിരുന്നു. ഇവരില്‍ ചിലര്‍ ഉപരിപഠനം നാട്ടില്‍ നടത്താനുള്ള തീരുമാനത്തില്‍ ഫൈനല്‍ എക്സിറ്റില്‍ പോകുന്നവരായതിനാല്‍ ഇനി ടിക്കറ്റ് മാറ്റിയെടുക്കുവാനോ നീട്ടുവാനോ സാധിക്കാത്ത സ്ഥിതിയിയായിരുന്നു.
സിബിഎസ്‌ഇയുടെ തീരുമാനം ഇവര്‍ക്കെല്ലാം വലിയ ആശ്വാസമായിരിക്കുകയാണ്. മാറ്റിവച്ച പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഇന്ത്യയ്ക്ക് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതോടെയാണിത്. സിബിഎസ്‌ഇയും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സിബിഎസ്‌ഇയുടെ ഈ തീരുമാനം പ്രത്യകിച്ച് ഗള്‍ഫ് മേഖലയിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഏറെ ആഹ്ലാദകരമാണ്. പ്ലസ്ടു പരീക്ഷ നന്നായി എഴുതിയ ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികള്‍ പുനപ്പരീക്ഷ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് കണക്ക് പരീക്ഷാപേപ്പറുകള്‍ ചോര്‍ന്നിരിക്കുന്നതെന്നും പതിനഞ്ചു ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.
Post Your Comments