Latest NewsNewsInternational

മാര്‍പ്പാപ്പയുടെ വാക്കുകള്‍ വളച്ചൊടിച്ചു ; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

വത്തിക്കാന്‍ സിറ്റി: നരകം ഇല്ല എന്ന് മാര്‍പ്പാപ്പ പറഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ച്‌ അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രമുഖ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനോട് മാര്‍പ്പാപ്പ പറഞ്ഞുവെന്നാണ് റിപ്പോട്ടുകൾ വന്നത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും മാർപ്പാപ്പയുടെ വാക്കുകൾ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

സ്വര്‍ഗ്ഗം -നരകവും അതിന്റെ നിത്യതയും നിലനില്‍ക്കുന്നുവെന്നുമാണ് കത്തോലിക്കാ സഭയുടെ വിശ്വാസം. പശ്ചാത്താപമില്ലാതെ പാപത്തില്‍ മുഴുകി ജീവിക്കുന്നവരുടെ ആത്മാക്കള്‍ നരകത്തിലേക്ക് പോകുമെന്നുമാണ് സഭ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസത്തിനെതിരായി സഭാ തലവന്‍ ഇത്തരത്തില്‍ പറഞ്ഞതാണ് സഭയെ ഞെട്ടിച്ചത്.

ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിലാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസീദ്ധീകരിച്ചത്. ലാ റിപ്പബ്ലിക്കയുടെ സഹസ്ഥാപകനായ യുജിന്യോ സ്‌കാല്‍ഫാരിയുമായി നടന്ന സ്വകാര്യ കൂടിക്കാഴ്ചയെ ആധാരമാക്കിയാണ് ലേഖനം പുറത്തുവന്നത്. എന്നാല്‍ പോപ്പിന്റെ വാക്കുകള്‍ വളച്ചെടിക്കുകയായിരുന്നുവെന്നാണ് വത്തിക്കാൻ അറിയിച്ചു. 93 കാരനായ യൂജിന്യോ സ്‌കാല്‍ഫാരി നിരീശ്വരവാദിയാണെന്നും 2013 മുതലാണ് മാര്‍പ്പാപ്പയുമായി ഇയാൾ സൗഹൃദത്തിലായതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button