മുസാഫരാബാദ്: പാകിസ്ഥാന്‍ സൈന്യത്തിനും ഗവണ്‍മെന്റിനുമെതിരെ പ്രതിഷേധവുമായി പാക് അധീന കശ്മീരിലെ ജനങ്ങള്‍. അതിര്‍ത്തിയിലുണ്ടാകുന്ന വെടിവെയ്പ് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സൈന്യത്തിനും ഗവണ്‍മെന്റിനുമെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാദമായി ജമ്മു കാശ്മീര്‍ വിമോചന മുന്നണിയും (ജെ.കെ.എല്‍.എഫ്) മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി ടെട്രി മോര്‍ മുതല്‍ മുസര്‍പൂര്‍ വരെയുള്ള പ്രതിഷേധ റാലിയും നടത്തി. എന്നാല്‍ രാലിക്കിടയില്‍ പോലീസ് ലാത്തിവീശുകയും റാലി നടത്തിയവരെ ആക്രമിക്കുകയും ചെയ്തു.
പാക് അധീന കശ്മീരിലെ ജനങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയെ വെടിവെയ്പ് നടത്താന്‍ പ്രലോഭിപ്പിക്കുന്നത് പാക്കിസ്ഥാന്‍ ഗവണ്‍മെന്റും ആര്‍മികളുമാണെന്നും. ഇതുമൂലം കഷ്ടപ്പെടുന്നത് ജമ്മു കാശ്മീരില്‍ താമസിക്കുന്ന സാധാരണ ജനങ്ങളുമാണെന്നും അവര്‍ ആരോപിച്ചു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിവയ്പ് നടത്തുന്നതുമൂലം തങ്ങളുടെ ജീവന് ുരക്ഷ ആവശ്യപ്പെട്ട് കാശ്മീരിലെ സാധാരണ ജനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ സമീപിക്കുന്നുവെന്നും അതിനാലാണ് ഇന്ത്യ തിരിച്ച് പ്രതികരിക്കുന്നതെന്നും ഇതിനെല്ലാം കാരണം പാക്കിസ്ഥാന്റെ ഇത്തരം പ്രവര്‍ത്തികളാണെന്നും അവര്‍ ആരോപിച്ചു.
അതേസമയം മുസാഫരാ ബാദിലെ ജനങ്ങളും പാക്കിസ്ഥാനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുപത് വര്‍ഷമായി പാക്കിസ്ഥാന്‍ സൈന്യം തങ്ങളെ സംരക്ഷിക്കാനാണെന്ന പേരില്‍ മുസാഫരാ ബാദില്‍ കഴിയുന്നത് ഞങ്ങളെ കരുവാക്കി ഇന്ത്യിലേക്ക് യുദ്ധം ചെയ്യുവാനാണെന്ന് അവര്‍ വെളിപ്പെടുത്തി. സംരക്ഷണത്തിന്റെ പേരില്‍ അവര്‍ ഇന്ത്യോട് വെടിവയ്പ് നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.
Post Your Comments