ദുബായ് : തൊഴിൽ തേടി യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അധികൃതർ അറിയിച്ചു. ഇതിനെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എന്നാണ് അറിയപ്പെടുന്നത്.
അടുത്തിടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും അതിൽ ഇതുവരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യുഎയിലെ മനുഷ്യാവകാശ-പുനരധിവാസ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ലാദേശ്, ഈജിപ്ത്, ടുണീഷ്യ, സെനെഗൽ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധം. ഫെബ്രുവരി മുതൽ യു.എ.ഇ അധികാരികൾ നല്ല സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.വിസിറ്റിങ് വിസ , ടൂറിസ്റ്റ് വിസ ,സ്റ്റുഡന്റ് വിസ തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് വരുന്നവർക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല. തൊഴിൽ തേടി വരുന്നവർക്ക്
യു എ ഇയിലേക്ക് പുതിയ ജോലിക്കായി തേടി എത്തുമ്പോൾ വിസ അടിക്കുന്നതിന് മുമ്പ് സ്വന്തം നാട്ടിൽ നിന്നും പെരുമാറ്റ സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ നിലവിൽ അവിടെ ജോലി ചെയ്യുന്നവർ ജോലി മാറുന്നുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Post Your Comments