ഇസ്ലാമാബാദ്: താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായി നാടുവിട്ട മലാല യൂസഫ് സായ് ആറുവര്‍ഷത്തിന് ശേഷം ഒടുവിൽ സ്വന്തം ജന്മനാട്ടിൽ. കർശനസുരക്ഷയിൽ ഹെലികോപ്റ്ററില്‍ സ്വാത് താഴ്വരയിലെത്തിയ മലാല പിന്നീട് കാറിലാണ് മിംഗോറയിലേക്ക് യാത്ര തിരിച്ചത്.
Read Also: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അയല്‍ക്കാര്‍ മര്‍ദ്ദിച്ചു കൊന്നു
ഒരാഴ്ചയോളം മലാല പാകിസ്ഥാനിൽ തങ്ങും. 11ാം വയസ്സിലാണ് മലാല ആദ്യമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രംഗത്തെത്തുന്നത്. 15ാം വയസ്സിലാണ് പടിഞ്ഞാറന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് മലാലയെ ആക്രമികൾ വെടി വെയ്ക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ പാക് സൈനിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം ബ്രിട്ടനിലെ ബര്‍മിങ്ങാമിലേക്ക് കൊണ്ടുപോയ മലാല മൂന്നു മാസത്തെ ചികില്‍സക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
Post Your Comments