കൊല്ലം: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നൈയില്‍ നിന്നും പുറപ്പെട്ട താംബരം എക്‌സ്പ്രസ്സ് ട്രെയിന്‍ പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെ 11 മണിയോടെയാണ് കൊല്ലത്തെത്തിയത്. മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ്‌ഗേജാക്കി മാറ്റിയ ശേഷമുള്ള ആദ്യ ട്രെയിൻ യാത്രയാണിത്. നിരവധി പേരാണ് ആദ്യയാത്ര കാണാൻ പാതയുടെ ഇരുവശത്തും തടിച്ചുകൂടിയത്.
ചെന്നൈ യാത്രയ്ക്ക് താംബരം എക്‌സ്പ്രസിനെ ആശ്രയിച്ചാല്‍ മൂന്ന് മണിക്കൂറിലധികം യാത്രക്കാര്‍ക്ക് ലാഭിക്കാൻ കഴിയും. കൂടുതൽ ട്രെയിനുകള്‍ കൂടി അനുവദിച്ചാല്‍ പ്രധാന റെയില്‍വെ സ്റ്റേഷനായി മാറാനും സാധ്യതയുണ്ട്. ചെങ്കോട്ടയില്‍ നിന്നും എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും ആദ്യയാത്രയുടെ ഭാഗമായിരുന്നു.
Post Your Comments