
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മൈസൂരുവില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ മടുത്തുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: സൗദി സിറ്റിയെ ചാമ്പലാക്കാനെത്തിയ ഹൂതി മിസൈല്‍ തകര്‍ത്തു
കോണ്‍ഗ്രസിന് അഴിമതി നടത്താനുള്ള എ.ടി.എം പോലെയാണ് കര്‍ണാടക. ജലത്തിലെ മത്സ്യത്തിനെപ്പോലെയാണ് അഴിമതിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം. സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്നും പുറത്താക്കിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. ജനങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ പുറത്താക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. അഴിമതി മുഖമുദ്രയാക്കിയ വിവിധ മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും അമിത് ഷാ പറയുകയുണ്ടായി.
Post Your Comments