കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിവാദമായ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് സീറോ മലബാര്‍ സഭ. സഭ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ ആലഞ്ചേരി രാജ്യത്തിന്റെ നിയമത്തിനെതിരെ സംസാരിച്ചുവെന്ന രീതിയിലുള്ള വ്യാഖ്യാനം വസ്തുതാ വിരുദ്ധമാണ്. കര്‍ദിനാളിന്റെ പ്രസംഗത്തില്‍ അത്തരമൊരു സൂചനയില്ല. പൂര്‍ണമായ നീതി ദൈവത്തിന്റെ നിയമങ്ങളനുസരിച്ച് മാത്രമേ ലഭിക്കുകയുള്ളുവെന്ന സഭാ വക്താവ് ജിമ്മി പൂച്ചക്കാട്ടില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Read Also: സൗദിയിലും യുഎഇയിലും ശക്തമായ മണല്‍ക്കാറ്റിന് സാധ്യത
രാജ്യനീതിയുടെ നിയമങ്ങള്‍ക്ക് തെറ്റു വരുന്നുണ്ടെന്നും തെറ്റായ വിധി തീര്‍പ്പുകള്‍ ചിലപ്പോഴെങ്കിലും കോടതികളില്‍ നിന്നുണ്ടാകുന്നു എന്നത് നമുക്ക് അറിവുള്ളതാണ്. രാജ്യത്തിന്റെ നീതി യേശുവിന് മരണം വിധിച്ചപ്പോള്‍ ദൈവത്തിന്റെ നീതി യേശുവിന്റെ മരണത്തിലൂടെ മനുഷ്യവംശത്തെ രക്ഷിക്കുന്നതിനിടയാക്കി. കോക്കമംഗലം പള്ളിയില്‍ ക്രൈസ്തവരോടാണ് അദ്ദേഹം സംസാരിച്ചത്. അതിനാല്‍ വിശ്വാസ വിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമ നീതിക്ക് ചേര്‍ന്നതല്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Post Your Comments