അബുദാബി: അബുദാബിയിൽ ക്രയിൻ തകർന്ന് വീണ സംഭവത്തിൽ കരാറുകാരനെതിരെ നടപടി. ഇയാളുടെ കീഴിലുള്ള എല്ലാ ഗവൺമെന്റ് പ്രോജെക്റ്റുകളും അബുദാബി മുനിസിപ്പാലിറ്റി സസ്‌പെന്റ് ചെയ്‌തു. അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തം കരാറുകാരനാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇത് സംബന്ധിച്ച് അടുത്ത നോട്ടീസ് വരുന്നത് വരെ ഒരു പണിയും തുടരാൻ പാടുള്ളതല്ല.
also read: പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി അബുദാബി
കാറുകാരനും കമ്പനിക്കുമെതിരെ നിയമനടപടിയ്‌ക്ക് ഒരുങ്ങുകയാണ് മുനിസിപ്പാലിറ്റി. ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന നടപടിയാണ് കരാറുകാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ പരമാവതി നിയമവശങ്ങൾ ഉൾപ്പെടുത്തി കേസെടുക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മാത്രമല്ല കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ നടന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments