സൂറത്ത്•ഗുജറാത്തില്‍ കൊസാദില്‍ പരസ്പരം കല്ലേറ് നടത്തിയ രണ്ട് സമുദായ അംഗങ്ങളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജും, കണ്ണീര്‍ വാതക പ്രയോഗവും നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരു സമുദായങ്ങളും തമ്മിലുള്ള കല്ലേറില്‍ പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് വനുകളുടെ ചില്ലുകള്‍ തകരുകയും ചെയ്തു. കലാപത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇരു സമുദായങ്ങളില്‍ നിന്നും 80 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ കൊസാദ് ഹൗസിംഗ് കോളനിയ്ക്ക് സമീപം വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
മൂന്ന് ദിവസം മുന്‍പുണ്ടായ അടിയുടെ തുടര്‍ച്ചയാണ് സംഘര്‍ഷമെന്ന് പോലീസ് പറഞ്ഞു. ഹാഷിം എന്നായാളും അയാളുടെ അനുയായികളും മത്സ്യക്കട നടത്തുന്ന രാധേശ്യാം മാച്ചിയെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ രാധേശ്യാം മാച്ചിയുടെ മകന്‍ മനു മാച്ചിയും അദ്ദേഹത്തിന്റെ സംഘവും ഹാഷിമിനെയും സംഘത്തെയും തിരികെ മര്‍ദ്ദിക്കുകയും ചെയ്തു. ഉടന്‍, ഒരു സംഘങ്ങളും തമ്മില്‍ കനത്ത കല്ലേറ് തുടങ്ങി. സ്ഥലത്തെത്തിയ പോലീസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍ക്കും പരിക്കേല്‍ക്കുകയും പോലീസ് വാഹനങ്ങളുടെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു.
വര്‍ഗീയ സംഘട്ടനമായല്ല പ്രശ്നങ്ങളുടെ തുടക്കം. ഇരു സംഘങ്ങളും തമ്മിലുള്ള കല്ലേറിനിടയില്‍ കല്ലുകള്‍ ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലത്തില്‍ വീണതോടെയാണ് അത് വര്‍ഗീയ സംഘര്‍ഷമായി മാറിയതെന്നും പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എച്ച്.കെ പട്ടേല്‍ പറഞ്ഞു
Post Your Comments