Latest NewsNewsSports

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടികരഞ്ഞ് ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: പന്ത് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയനായ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌ടന്‍ ഡേവിഡ് വാര്‍ണര്‍, താന്‍ ഇനി ആസ്‌ട്രേലിയയ്‌ക്കായി കളിക്കില്ലെന്ന് വ്യക്തമാക്കി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ‌ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാനില്ലെന്നും വാർണർ അറിയിച്ചത്.

മൂന്നു ദിവസത്തിനിടയിലെ നാലാം വാർത്താ സമ്മേളനത്തിലും വിങ്ങിപ്പൊട്ടിയാണ് ഓസീസ് മുൻ ഉപനായകൻ ചോദ്യങ്ങളെ നേരിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണ് ആസ്ട്രേലിയന്‍ ക്യാപ്ടന്‍ സ്‌റ്റീവ് സ്‌മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ആസ്ട്രേലിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.

പന്ത് ചുരണ്ടിയ കാമറോണ്‍ ബാന്‍ക്രോഫ്ടിനെ ഒമ്പത് മാസത്തേക്കും വിലക്കി. ‘രാജ്യത്തിനായി അഭിമാനപൂര്‍വം കളിക്കാന്‍ കഴിയുമെന്ന ചെറിയൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നഷ്‌ടപ്പെട്ടിരിക്കുന്നു’- വാര്‍ണര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ ആത്മപരിശോധനയുടേതാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. ശനിയാഴ്‌ച നടത്തിയ പത്ര സമ്മേളനത്തിലാണ് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ആസ്‌ടേലിയയ്‌ക്കായി ജേഴ്സി അണിയാന്‍ താന്‍ ഇനി ഉണ്ടാകില്ലെന്ന് വാര്‍ണര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button