അബുദാബി: കുട്ടികള്‍ക്കായുള്ള കളിപ്പാട്ടത്തിൽ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് ബ്രാന്‍ഡുകള്‍ യു.എ.ഇ വിപണിയില്‍ നിരോധിച്ചു. സോ സ്‌ക്വിഷി സ്ലിം, മാജിക് ക്രിസ്റ്റല്‍ മഡ്, ഗ്ലിറ്റര്‍ സ്ലിം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് വിലക്ക്. ചെറിയ ശില്‍പങ്ങളും മറ്റുമുണ്ടാക്കാനായി ഉപയോഗിക്കുന്ന പല നിറങ്ങളിലുള്ള ജെല്ലി പോലുള്ളതാണിവ. പശിമയുള്ള ഇത് കുട്ടികള്‍ക്ക് പലതരത്തിലുള്ള രൂപങ്ങളുണ്ടാക്കാനും മറ്റും ഉപകരിക്കുന്നതാണ്.
ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ മൃദുലമായ ചര്‍മ്മത്തില്‍ എളുപ്പം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇതിന് കഴിയും. കുട്ടികളുടെ കൈകളില്‍ പൊള്ളലുണ്ടാക്കാനും രുചിച്ച് നോക്കുന്നതിലൂടെ വിഷാംശം അകത്തു കടക്കാനും സാധ്യതയുണ്ടെന്നാണ് പഠനം. ഇതോടെ ഈ ബ്രാൻഡുകൾ ഇവിടെ നിരോധിക്കുകയായിരുന്നു.
Post Your Comments