മുംബൈ : ശിവസേനയുടെ വിദ്യാർഥി സംഘടനയായ ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള യുവ സേന മുംബൈ യൂണിവേഴ്സിറ്റി സെനറ്റിൽ തെരഞ്ഞെടുപ്പ് വിജയം നേടി. മാർച്ച് 25 ന് നടന്ന തെരഞ്ഞെടുപ്പിൽ 10 സീറ്റുകളും യുവ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. 10 സീറ്റുകളിൽ 68 സ്ഥാനാർത്ഥികളാണ് മത്സരിച്ചത് 25,000 വോട്ടർമാരാണ് ആകെയുള്ളത്.
2010 ൽ നടന്ന തെരഞ്ഞെടുപ്പിൽ യുവ സേന വിജയിച്ചിരുന്നു. എബിവിപി, എൻ എസ് യു ഐ- തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ യുവ സേനയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ മകനാണ് ആദിത്യ.
വിജയിപ്പിച്ച എല്ലാവർക്കും ആദിത്യ നന്ദി അറിയിച്ചു. യുവ സേന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്നത്തെ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിൽ കാലതാമസമുണ്ടാകുന്നത്, അത് തൊഴിലിനായിട്ടുള്ള ആശങ്ക വർദ്ധിപ്പിക്കും .
”മുംബൈ യൂണിവേഴ്സിറ്റിക്ക് വൈസ് ചാൻസലർ, റജിസ്ട്രാർ, പരീക്ഷകളുടെ കൺട്രോളർ എന്നിവ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധിയുള്ള ബാത്ത്റൂമുകൾ, ശുദ്ധിയുള്ള കാന്റീനുകൾ, മൊത്തം വൃത്തിയുള്ള ക്യാമ്പസ് തുടങ്ങിയവ ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും , “ആദിത്യ പറഞ്ഞു.
Post Your Comments