Latest NewsNewsTechnology

വിപണി കീഴടക്കാൻ അക്വോസ് S3 മിനി സ്മാർട്ഫോൺ എത്തുന്നു

വിപണി കീഴടക്കാൻ ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പ് പുതിയതായി അവതരിപ്പിച്ച അക്വോസ് S3 മിനി സ്മാർട്ഫോൺ എത്തുന്നു. 5.5-ഇഞ്ച്, ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീനിനു പിന്നില്‍ എട്ടു കോര്‍ പ്രൊസസറും 6 ജിബി (LPDDR4X RAM) റാമുമാണ് ഉള്ളത്. സ്‌നാപ്ഡ്രാഗണ്‍ 603 പ്രൊസസറാണ് നല്‍കിയിരിക്കുന്നത്.

read also: സ്മാർട്ഫോൺ വിപണി കീഴടക്കാൻ കൂടുതൽ സവിശേഷതകളുമായി സാംസങ് ഗാലക്സി S9

17:9 അനുപാതത്തിലാണു സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. 64 ജിബി സ്റ്റോറേജാണ് ഷാര്‍പ് അക്വോസ് S3 മിനിക്കുള്ളത്. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് ഉയര്‍ത്തുകയും ചെയ്യാം. 3020mAh ബാറ്ററിയുള്ള ഫോണിന് മക്കവാറും എല്ലാ കണക്ടിവിറ്റി ഓപ്ഷനും നല്‍കിയിട്ടുണ്ട്. യുഎസ്ബി ടൈപ്-സിയാണ് എന്നുള്ളത് ഫോണിന്റെ ഡേറ്റാ കൈമാറ്റ വേഗം വര്‍ധിപ്പിക്കും. ആന്‍ഡ്രോയിഡ് 7.1.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഏകദേശം 16,500 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button