ദുബായ് : സ്ത്രീകളുടെ വൃത്തികെട്ട ചിത്രങ്ങളുമായി മസ്സാജ് സേവന കാർഡുകളുടെ വിതരണം ദുബായിൽ വർധിച്ചുവരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. ബോഡി മസ്സാജ് ചെയ്യാം എന്നു കാട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന കുറ്റത്തിന് ഇനിമുതല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കാനും, വിതരണം ചെയ്യുന്നവരെ ഉടന്‍ തന്നെ നാടു കടത്താനുമാണ് തീരുമാനമെന്ന് മുനിസിപ്പാലിറ്റി വക്താവ് ചൊവ്വാഴ്ച അറിയിച്ചു.
പാര്‍ലര്‍ നടത്തുന്നവരില്‍ നിന്നാകും പിഴ ഈടാക്കുക. ഈ തീരുമാനം ഉടന്‍ തന്നെ നിയമമായി പ്രാബല്യത്തില്‍ വരുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വർഷം ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാർ ശരാശരി 6000 മുതൽ 7000 വരെയുളള മസ്സേജ് സർവീസ് കാർഡുകളാണ് ശേഖരിച്ചത് .എന്നാൽ 2018 ൽ ഏകദേശം 10,000 കാർഡുകൾ ദിവസവും ലഭിക്കുന്നുണ്ട്.ദുബായ് മുനിസിപ്പാലിറ്റി അധികൃതർ ദുബായ് ഇമിഗ്രേഷൻ, ദുബായ് പോലീസ്, ടെലികോം ഓപ്പറേറ്റർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇപ്പോൾ അവർ വെറും 5,500 ദിർഹം മാത്രമാണ് പിഴ ഈടാക്കുന്നത്.
“മസ്സേജ് പാർലറുകൾ രണ്ടു തരം ഉണ്ട്: ചിലത് ട്രേഡ് ലൈസൻസുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, ചിലത് രജിസ്റ്റർ ചെയ്യാത്തവ ,അവർക്ക് നൽകിയിട്ടുള്ള ആദ്യ പിഴ 5,000 ദിർഹവും പിഴ സമയം കഴിഞ്ഞാൽ ഇരട്ടിയുമാണ്, അവർ തങ്ങളുടെ വ്യാപാര ലൈസൻസ് നഷ്ടപ്പെടുമെങ്കിലും പിഴ ഒടുക്കാൻ തയ്യാറല്ല ഇവർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ മാലിന്യ നിർമാർജന വകുപ്പിന്റെ ഡയറക്ടർ അബ്ദുൾജീദ് അബ്ദുൽ അസീസ് സെയ്ഫി പറഞ്ഞു.
Post Your Comments