ഉപയോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്ക് പരിശോധിക്കുന്നു. ഫെയ്സ്ബുക്കിലെ വ്യാജവാര്‍ത്തകളും കബളിപ്പിക്കലും തടയുന്നതിനായിട്ടാണ് ഫെയ്സ്ബുക്കിന്റെ പുതിയ നടപടി. ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത് വെള്ളിയാഴ്ചയാണ്.
read also: ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു
ഫെയ്സ്ബുക്കിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ഇടയാക്കിയ കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വ്യാജ വാര്‍ത്തകളും വ്യാജ പരസ്യങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമെല്ലാം. ഇതിന് പിന്നാലെയുണ്ടായ കേംബ്രിജ് അനലറ്റിക്ക വിവാദവും ഫെയ്സ്ബുക്കിന് തിരിച്ചടിയായി. ഫെയ്സ്ബുക്കില്‍ വളര്‍ന്നുവരുന്ന മറ്റൊരു പ്രശ്നം വ്യാജ ചിത്രങ്ങളും വീഡിയോകളുമാണ്.
ഫെയ്സ്ബുക്ക് ചിത്രങ്ങളുടെയും വീഡിയോകളുടെയും വസ്തുതാ പരിശോധന ആരംഭിച്ചത് ബുധനാഴ്ച ഫ്രാന്‍സിൽ വച്ചാണ്. ഫെയ്സ്ബുക്കിന്റെ ഉദ്യമം വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുമായി സഹകരിച്ചാണ്. താമസിയാതെ മറ്റ് രാജ്യങ്ങളിലേക്കും ഫെയ്സ്ബുക്ക് വസ്തുതാ പരിശോധന ആരംഭിക്കുമെന്ന് ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ടെസ്സ ല്യോണ്‍സ് പറഞ്ഞു.
Post Your Comments