ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്നും അതിനാല്‍ പുതിയ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത് ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.രാജു ആരോപിച്ചു.
ചെങ്ങന്നൂരുകാര്‍ക്ക് ബാറുകള്‍ തുറക്കുന്നത് താല്‍പര്യമുള്ള കാര്യമാണ്. രണ്ട് പെഗ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും നാടന്‍ കള്ള് കുടിക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തില്‍ തന്നെ കൂടുതല്‍ പേരും മദ്യപിക്കുന്നവരാണ്.
Also Read : ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം
ചാരായ നിരോധനം വന്നപ്പോള്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ നാലിന് യൂണിയന്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം മദ്യ വര്‍ജ്ജനമാണ്, നിരോധനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments