തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. തിരുവനന്തപുരം പട്ടം നിവാസി അബ്രഹാമിന്റെ മകന് നിമിഷ് വി അബ്രഹാമിനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നിമിഷ് പിന്നീട് ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പച്ചയും നീലയും നിറമുള്ള ടീഷര്‍ട്ടായിരുന്നു നിമിഷ് ധരിച്ചിരുന്നത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 8111856446, 8301990710, 8301990712
Post Your Comments