തിരുവനന്തപുരം: നിയമസഭയില്‍ എത്താത്ത പിണറായി മോദിയെ പോലെയെന്നു പ്രതിപക്ഷം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെത്താത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പിണറായിയെ മോദിയോട് ഉപമിച്ചത്. സംസ്ഥാനത്ത് പൊലീസ് ഗുണ്ടായിസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെപ്പോയെന്ന് ചോദിച്ചാണ് ഇന്നലെ സഭയില്‍ പ്രതിപക്ഷ ബഹളം നടന്നത്.
ഗുണ്ടാ ആക്രമണത്തെക്കുറിച്ചുളള അടിയന്തരപ്രമേയ നോട്ടിസില്‍ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞതു മന്ത്രി ജി.സുധാകരനാണ്. ഇന്നലെയും സഭയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറുപടി നല്‍കിയതു സുധാകരനായിരുന്നു. മുഖ്യമന്ത്രിക്കു തിരക്കുണ്ടാകുമെങ്കിലും സഭയിലെത്തേണ്ടതിന്റെ ഗൗരവം തിരിച്ചറിയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണു മുഖ്യമന്ത്രിയെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ കെ.മുരളീധരന്‍ ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി സഭയെ അറിയിച്ചതിനുശേഷമാണ് പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോയതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍, പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുക്കുന്നതാണോ നിയമസഭയില്‍ വരേണ്ടതാണോ പ്രാധാന്യമുള്ള കാര്യമെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും മുരളീധരന്‍ സഭയില്‍ പറഞ്ഞു.
Post Your Comments