തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തിന് പട്ടിണിയുമായി ബന്ധമില്ലെന്ന് വാദവുമായി സര്‍ക്കാരിന്റെ പുതിയ വാദം. മധുവിന്റെ മരണത്തിന് പട്ടിണിയുമായോ, ദാരിദ്ര്യവുമായോ ബന്ധമില്ലെന്നാണ് സര്‍ക്കാര്‍. ന്യായമായ വരുമാനമുള്ള കുടുംബത്തില്‍ നിന്നുമാണ് മധു വരുന്നതെന്നും, കൊലപാതകത്തിന് മത, രാഷ്ട്രീയ ബന്ധമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Also Read : മധുവിന്റെ സഹോദരി പോലീസിലേക്ക്; ഒടുവില്‍ വിജയം ചന്ദ്രികയുടെ കൈകളില്‍
പ്രതിമാസം 30 കിലോ അരി റേഷന്‍ കുടുംബത്തിന് കിട്ടുന്നുണ്ടെന്നും പട്ടിക വര്‍ഗ വകുപ്പ് മധുവിന് ചികിത്സ നല്‍കിയിരുന്നതായും പിന്നീട് ചികിത്സ വിട്ടെറിഞ്ഞ് മധു പോവുകയായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മധുവിന്റെ കൊലപാതകത്തില്‍ കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments