KeralaLatest NewsNewsIndia

പാലായിൽ കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവം: പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

പാ​ല: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ച് അ​ക്ഷ​യ സെ​ന്‍റ​ർ ഉ​ട​മ വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​ലാ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ മു​രി​ക്കും​പു​ഴ താ​ഴ​ത്തു​പാ​ണാ​ട്ട് പി.​ജി. സു​രേ​ഷ് (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.15നു ​പാ​ലാ – ഉ​ഴ​വൂ​ർ റോ​ഡി​ൽ വ​ല​വൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സംഭവം അപകടമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത് എന്നാലിപ്പോൾ സംഭവം നേരിട്ട് കണ്ടവരുടെ മൊഴിയാണ് സംഭവം അപകടമല്ലെന്ന് സംശയിപ്പിക്കുന്നത്. കാറിൽ തീ പടരുന്നതിന് മുൻപ് ഏറെ നേരം കാർബ്‌ റോഡരികത്ത് പാർക്ക് ചെയ്‌ത്‌ സു​രേ​ഷ് ഫോണിൽ സംസാരിക്കുന്നത് കണ്ടസവരുണ്ട്. കാറിൽ തീ പടരുന്നത് കണ്ട് അതുവഴി പോയ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ സു​രേ​ഷി​നെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​തി​ൽ​തു​റ​ക്കാ​ൻ ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ലായെന്നാണ് വിവരം. ഇതൊരു അപകടമരണം അല്ലെന്ന നിലപാടിലാണ് നാട്ടുകാർ.

also read:കാറിന് തീ പിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം 

പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. കാറിൽ പോ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി​. പ​രി​ശോ​ധ​ന​യി​ൽ കാ​റി​നു​ള്ളി​ൽ പെ​ട്രോ​ൾ പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. സു​രേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കു​ട​ക്ക​ച്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം ര​ണ്ടാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button