കൊച്ചി : വിവാഹ സീസണ്‍ ആരംഭമായതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ വില വര്‍ദ്ധനവിന് ശേഷമാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഇന്നലെ പവന് 22,840 രൂപയും ഗ്രാമിന് 2,855 രൂപയുമായിരുന്നു വില.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണം. 22,800 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.
മാര്‍ച്ച് ആദ്യ ആഴ്ച്ചയില്‍ സ്വര്‍ണത്തിന് ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോയി. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച വില കുതിച്ചുയര്‍ന്നു. മാസവസാനത്തോടെ വില വീണ്ടും താഴേയ്ക്ക് പോകുമെന്നാണ് നിലവിലെ സൂചന.
Post Your Comments