ഈസ്റ്റര്‍ വിഭവത്തിലെ പ്രധാനമായ ആകര്‍ഷണമായ ഡാര്‍ക്ക് ചോക്കലേറ്റ് ബാര്‍ തയ്യാറാക്കുന്ന വിധം

 

ഈസ്റ്റര്‍ വിഭവത്തില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ചോക്കളേറ്റ് . അതും ഡാര്‍ക്ക് ചോക്കളേറ്റ്.  ഡാര്‍ക്ക് ചോക്കളേറ്റ് ആരും ഇഷ്ടപ്പെടാത്തവരായി ഉണ്ടാകുകയില്ല. അതുകൊണ്ടുതന്നെ രുചികരമായ ചോക്കളേറ്റ് ബാര്‍ വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍

ഡാര്‍ക്ക് ചോക്കളേറ്റ് -500

ഗ്രാംറാസ്പ്‌ബെറീസ്     -15-20

ഗ്രാംപിസ്ത നട്ട്   – 25 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം സോസ്പാനില്‍ പകുതി വെള്ളം ഒഴിച്ച് ചൂടാക്കുക. ഈ ചൂട് വെള്ളത്തിലേയ്ക്ക് ഡാര്‍ക്ക് ചോക്കളേറ്റ് കഷ്ണങ്ങള്‍ നിറച്ച ചെറിയൊരു പാത്രം ഇറയ്ക്കി വെയ്ക്കുക. തുടര്‍ന്ന് ചോക്കളേറ്റ് കഷ്ണങ്ങള്‍ ഉരുകാന്‍ തുടങ്ങും. തുടര്‍ന്ന് ബേക്കിംഗ് പൗഡര്‍ നിറച്ച ട്രേയിലേയ്ക്ക് ഉരുകിയ ഡാര്‍ക്ക് ചോക്കളേറ്റ് ഒഴിയ്ക്കുക. തുടര്‍ന്ന് പിസ്തനട്ട്‌സും, റോസ്‌ബെറിയും വിതറുക. ചൂടാറി കഴിഞ്ഞാല്‍ ഏത് ആകൃതിയിലും ഇത് മുറിച്ച് വെയ്ക്കാവുന്നതാണ്.

Share
Leave a Comment