ഇടുക്കി: സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടുക്കിയിലെ തോട്ടം മേഖലകളില്‍. തോട്ടം മേഖലയിലെ ആദിവാസികൾക്കിടയിലാണ് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാലെണ്ണം തടഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ബാലവിവാഹകേസുകള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ മാതാപിതാക്കൾ വിവാഹം ചെയ്യിക്കുന്നതും, വിവാഹത്തിന് മുൻപ് പെൺകുട്ടികൾ ഗർഭിണിയാകുന്നതും തോട്ടം മേഖലയിൽ പ്രതിവാകുകയാണ്. ജനുവരിക്ക് ശേഷം വിവാഹിതരായ രണ്ടു കുട്ടികള്‍ ഇപ്പോൾ ഗര്‍ഭിണികളാണ്. വിവാഹം കഴിഞ്ഞ മൂന്നു പേരും തമിഴ്‌തോട്ടം തൊഴിലാളികളുടെ മക്കളാണ്. സംഭവം വിവാദമായതോടെ ഇവരെ മൂന്നുപേരെയും തമിഴ്‌നാട്ടിലേക്ക് കടത്തുകയും ചെയ്തു.ദേവികുളം, ഇടുക്കി താലൂക്കുകളിലാണ് വിവാഹങ്ങള്‍ നടന്നത്.
also read:ബാലവിവാഹങ്ങള്‍ തടയാന്‍ ഇനി ആപ്പ്
2016 ല്‍ 1 ബാലവിവാഹമാണ് നടന്നത്. 2017 ല്‍ ഇത് നാലായി ഉയര്‍ന്നു. തോട്ടം, ആദിവാസി മേഖലകളില്‍ ബാലവിവാഹത്തിന് പ്രാദേശിക സഹായമുള്ളതിനാല്‍, പുറത്തറിയാറില്ല. ഇത്തരം സംഭവങ്ങൾ അറിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതാണ് ബാലവിവാഹങ്ങൾ ആവർത്തിക്കാനുള്ള കാരണമെന്നും ആരോപണമുണ്ട്.
Post Your Comments