ഹൈദരാബാദ്: വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എയും നടിയുമായ റോജ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു. തിരുപ്പതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ-6E 7117 വിമാനമാണ് അപകടത്തിൽ പെട്ടത്. രാത്രി 8.55 നായിരുന്നു വിമാനം തിരുപ്പതിയില്‍ നിന്നും പുറപ്പെട്ടത്. 10.25 ന് ഹൈദരാബാദില്‍ എത്തി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടയില്‍ ആണ് ഒരു ടയര്‍ പൊട്ടി തെറിച്ചത്.
ടയര്‍ പൊട്ടിത്തെറിക്കുന്നതോടൊപ്പം തീയും പടര്‍ന്നു. ഉടന്‍ തന്നെ അഗ്നി സുരക്ഷ ഉദ്യോഗസ്ഥന്‍ വന്ന് തീയണക്കുകയായിരുന്നു. സംഭവ സമയത്ത് എല്ലാ യാത്രക്കാരും വിമാനത്തിൽ തന്നെയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ യാത്രക്കാരെല്ലാം ഭയന്ന് പരിഭ്രാന്തരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments