മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ രാജിവെച്ചു. പന്തില്‍ കൃത്രിമം കാണിട്ട സംഭവവുമായി ബന്ധപ്പെട്ട് വാര്‍ണറെ നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ ഉപനായക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനത്തു നിന്നും താരം രാജി വെച്ചിരിക്കുകയാണ്. പുതിയ നായകന്‍ ആരാണെന്ന് ക്ലബ്ബ് നിശ്ചയിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ യുവ താരമായ കാമറൂണ്‍ ബന്‍ക്രോഫ്റ്റ് പന്ത് സാന്‍ പേപ്പര്‍ ഉപയോഗിച്ച് ഉരച്ച് കൃത്രിമത്തിന് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം അംപയര്‍മാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.
also read: ഡീകോക്കിനെ തല്ലാന്‍ വാര്‍ണര്‍ പാഞ്ഞടുത്തതിന്റെ കാരണം ഇതാണ്
തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കുറ്റം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ണറിനും സംഭവത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന വിവരവും പുറത്തെത്തി. ഇതോടെ ഇവരെ മൂന്ന് പേരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരികെ വിളിച്ചു.
സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് നായക പദവിയില്‍ നിന്നും മാറ്റിയിരുന്നു. പകരം അജിങ്ക്യ രഹാനെയാണ് നായകനായി എത്തുന്നത്.
Post Your Comments