Latest NewsKeralaNews

മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ സദാചാരപോലീസിന്റെ ആക്രമണം: പരിക്കേറ്റ യുവാവ് ചികിത്സയില്‍

കൊല്ലങ്കോട് : സഹപാഠിയായ പെണ്‍സുഹൃത്തിനൊപ്പം രാത്രിയിൽ ഡാമിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കു നേരേ സദാചാര പോലീസിന്റെ ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ മര്‍ദിക്കാനും ശ്രമം നടന്നു. കന്യാകുമാരി തിരുവരമ്പ് സ്വദേശി ബ്രിജിത്തിനാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം നടന്നത് സ്വകാര്യ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ബൈക്കിലെത്തിയ ഇവർ ഡാമിലൂടെ നടക്കുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.യുവാവിനെ മൂവരും വടികൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

രക്ഷപ്പെട്ട് ഓടി എത്തിയ ഇവർ അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടർന്ന് പോലീസില്‍ വിവരമറിയിച്ചു. ഇരുവരുടെയും ഫോണും പണവും ആക്രമികള്‍ തട്ടിയെടുത്തു. ബ്രിജിത്ത് കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button