Latest NewsKeralaNews

അവധിയെടുത്തു ഗള്‍ഫിലേയ്ക്ക് മുങ്ങുന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി വരുന്നു

തിരുവനന്തപുരം : ഗള്‍ഫിലേക്കും മറ്റും ദീര്‍ഘകാല അവധി എടുത്ത് മുങ്ങുന്ന സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത്തരക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള അവധിയേ അനുവധിക്കുകയുള്ളൂ എന്നും കാലാവധി ചുരുക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. വിരമിക്കുന്ന തീയതിക്കു തൊട്ടുമുമ്ബ് സര്‍വീസില്‍ ചേരുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ ബഷീര്‍ അവതരിപ്പിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ദീര്‍ഘകാല അവധിയെടുത്തു മുങ്ങുന്ന ജീവനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ഇങ്ങനെ പോകുന്നവരെ പൂര്‍ണമായും വിലക്കാന്‍ കഴിയില്ലെന്നും പകരം അവരില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അവധി കാലയളവ് പെന്‍ഷന്‍ തുക കണക്കാക്കുമ്പോള്‍ പരിഗണിക്കാറില്ല. ഈ നിയന്ത്രണങ്ങള്‍ മൂലം അവധി അനുവദിക്കുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button