
ദുബായ് : ദുബായില്‍ കാമുകിയെ തലക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്ന പ്രവാസി യുവാവിന് ജീവപര്യന്തം തടവ്. ഷിപ്പിങ് കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന കെനിയന്‍ യുവാവാണ് തന്നെ അവഗണിച്ചതിലുളള പകമൂത്ത് കാമുകിയെ ക്രൂരമായി കൊന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാട്ടിലേക്ക് കടത്താനും കോടതി ഉത്തരവിട്ടു. സംഭവമുണ്ടായതിങ്ങനെ. ഇയാള്‍ യുഎഇയിൽ കാമുകിക്കും ജോലി ശരിയാക്കി. യുവതിക്കു വേണ്ടി ഒട്ടേറെ പണവും ഇയാൾ ചെലവാക്കി. കൊലപ്പെടുന്നതിനു മൂന്നാലു മാസങ്ങൾ മുൻപു മുതൽ കാമുകി ഇയാളെ അവഗണിക്കാൻ തുടങ്ങി.
പലപ്പോഴും ബന്ധം പുനരാരംഭിക്കാൻ യുവാവ് ശ്രമിച്ചെങ്കിലും യുവതി അതിനു വഴങ്ങിയില്ല. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടും യുവതിയിൽ നിന്ന് അനുകൂലപ്രതികരണം ഉണ്ടായില്ല. ഇതിൽ പ്രകോപിതനായാണു കാമുകിയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുന്നത്. കഴുത്തിനും നെഞ്ചിലുമേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. കൊലപാതകം നടത്തിയ യുവാവ് ഓഫിസിലേക്കു കയറുന്നതും അരമണിക്കൂറിനു ശേഷം മുൻപു കൈയിൽ കരുതിയിരുന്ന ബാഗില്ലാതെ തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
2016 മാർച്ച് ഒന്നിനാണു യുവതി കൊല്ലപ്പെടുന്നത്. സംഭവ ദിവസം ബേസ്ബോൾ ബാറ്റുമായി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ യുവാവ് തീകൊളുത്താനായി ഇന്ധനം മുക്കിയ ഒരു തുണിയും കൈയിൽ കരുതിയിരുന്നു. ബേസ്ബോൾ ബാറ്റ് വച്ചു യുവതിയുടെ തലയ്ക്കടിച്ച ശേഷം അടുത്തുകിടന്ന കാർപെറ്റിലേക്കു തീകൊളുത്തി ഈ തുണി ഇട്ടു. തീആളിപ്പടരും മുമ്പ് സമീപത്തുള്ളവർക്കൊക്കെ ഓടി രക്ഷപെടാൻ കഴിഞ്ഞു. എന്നാൽ പലവട്ടം തലയ്ക്കടിയേറ്റ യുവതിക്കു രക്ഷപെടാനായില്ല. തുടർന്ന് ഇയാൾ യുവതിയുടെ കഴുത്തിൽ വെട്ടുകയും ചെയ്തു. അപ്പോഴേക്കു തീ ശരീരത്തിലേക്കും പടർന്നു.
Post Your Comments