ബെയ്ജിങ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആകാശപാത ഒഴിവാക്കി റെയില്‍ മാര്‍ഗ്ഗം ചൈനയിലെത്തിയത് സുരക്ഷ മുന്‍നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആകാശ പാത റിസ്‌ക്കാണെന്ന് കണ്ടാണ് അതീവ രഹസ്യമായി റെയില്‍ മാര്‍ഗ്ഗം ചൈനയുടെ ഉപദേശ പ്രകാരം തെരഞ്ഞെടുത്തത്. അമേരിക്കന്‍, ജപ്പാന്‍ ചാരക്കണ്ണുകള്‍ക്ക് പിടികൊടുത്താല്‍ ആക്രമിക്കപ്പെടുമെന്ന ഭീതി കിം ജോങ് ഉന്നിനുണ്ട്. ഇപ്പോള്‍ സമവായ സാധ്യതയുമായി ‘ശത്രുക്കള്‍’ രംഗത്തുണ്ടെങ്കിലും കിമ്മിനെ വകവരുത്താന്‍ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കാന്‍ സാധ്യതയില്ലന്നാണ് ചൈനയുടെയും വിലയിരുത്തല്‍.
ചൈനീസ്-ഉത്തര കൊറിയന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പരസ്പരം ധാരണയില്‍ എത്തിയതിന് ശേഷമാണ് കിമ്മിന്റെ യാത്ര മിന്നല്‍ വേഗത്തില്‍ തീരുമാനിച്ചത്. കിം തിരിച്ച് ഉത്തര കൊറിയയില്‍ എത്തിയതിനു ശേഷം മാത്രമാണ് ചൈന ഔദ്യോഗികമായി സന്ദര്‍ശന വിവരം പരസ്യപ്പെടുത്തിയത് തന്നെ. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ചൈനയിലുണ്ടായിരുന്നു.
ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന് ഉറപ്പു നല്‍കിയതായി ചൈനീസ് ഒദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments