KeralaLatest NewsNews

കടയ്ക്കാവൂരിൽ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സ്ത്രീയെ തിരിഞ്ഞുനോക്കാതെ ആളുകൾ- ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ

തിരുവനന്തപുരം: വാഹനമിടിച്ച്‌​ പരിക്കേറ്റ്​ റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ്​ സംഭവമുണ്ടായത്​. ഇതി​​​​​െന്‍റ സി.സി.ടി.വി ദൃശ്യങ്ങള്‍ ​പ്രചരിച്ചതോടെയാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്​. ഇന്നലെ രാവിലെയാണ് കടയ്ക്കാവൂരിൽ ഫിലോമിനയെന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ബൈക്കോടിച്ച ആറ്റിങ്ങൽ സ്വദേശി അരുൺ കസ്റ്റഡിയിലായി.

പരിക്കേറ്റ്​ റോഡിന്​ നടുവിലാണ്​ വൃദ്ധ കിടന്നിരുന്നത്​. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ സഹായിക്കാനോ തയാറായില്ല. ആ സമയത്ത്​ റോഡിലുടെ പോയ പൊലീസുകാരാണ്​ ഒടുവില്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്​. അപകടത്തെ കുറിച്ച്‌​ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അതുവഴി പോവുമ്പോള്‍ ആള്‍ക്കൂട്ടം കണ്ട്​ വാഹനം നിര്‍ത്തി സംഭവത്തില്‍ ഇടപെടുകയായിരുന്നുവെന്നും പൊലീസ്​ അറിയിച്ചു.

മല്‍സ്യ വില്‍പനക്കാരിയായ വൃദ്ധ ഇപ്പോള്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികില്‍സയിലാണ്​. പൊലീസ് വാഹനം വന്നതിനു ശേഷമാണ് സ്ത്രീയെ ഓട്ടോയിൽ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കാണാം :

 

shortlink

Related Articles

Post Your Comments

Related Articles


Back to top button