ന്യൂ ഡൽഹി ; മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി മോദി വിരുദ്ധ നേതാക്കള്‍. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരാണ് കൂടികാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്.
രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തിയാണ് മമത. അവര്‍ തന്റെ പഴയ സഹപ്രവര്‍ത്തകയാണ്. രാഷ്ട്രീയത്തെക്കാളും വലുതാണ് രാഷ്ട്രമെന്നും കൂടിക്കാഴ്ചക്കു ശേഷം ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞപ്പോൾ നരേന്ദ്ര മോദിയില്‍ നിന്ന് അമിത് ഷായിലേക്ക് ബിജെപിയുടെ നിയന്ത്രണം കൈമാറ്റം ചെയ്യുകയാണെന്ന് അരുണ്‍ ഷോരി പറഞ്ഞു.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി ചൊവ്വാഴ്ച എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ ;മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ
Post Your Comments